ആലുവ : റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.) എസ്.ഐ.യായിരിക്കെ അന്തരിച്ച കോതമംഗലം നെല്ലിക്കുഴി തേലക്കാട്ട് വീട്ടിൽ ടി. റോയിയുടെ ജോലിതന്നെ തിരഞ്ഞെടുത്ത് മകനും. റോയിയുടെ മകൻ ഡെറിൻ ടി. റോയിയാണ് പിതാവിന്റെ പാത പിന്തുടർന്ന് അതേ സേനയിൽ എസ്.ഐ. പദവിയിലെത്തിയത്.

ആലുവ റെയിൽവേ സ്റ്റേഷനിൽ ദീർഘനാൾ എസ്.ഐ.യായിരുന്നു റോയി. പിതാവ് അവസാനമായി ജോലിചെയ്ത ആലുവ സ്റ്റേഷനിൽത്തന്നെ ഡെറിനും ജോലിയിൽ പ്രവേശിക്കാനാണ് സാധ്യത. ഡെറിൻ ചെന്നൈയിൽ ആറുമാസത്തെ പരിശീലനം പൂർത്തിയാക്കി. നാലുവർഷം മുമ്പ് സർവീസിലിരിക്കെയായിരുന്നു റോയി മരിച്ചത്. റോയിയുടെ സഹപ്രവർത്തകരെല്ലാം അദ്ദേഹത്തിന്റെ മകനെയും സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

എം.ബി.ഐ.ടി.എസിൽനിന്ന്‌ ഡെറിൻ എൻജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്.