ആലുവ : ആലുവ തോട്ടയ്ക്കാട്ടുകരയിലെ വയോധികയുടെ മരണാനന്തര ചടങ്ങിനെത്തിയ 49 പേരുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി എടുത്തു. അൻവർ സാദത്ത് എം.എൽ.എ.യുടെ നിർദേശപ്രകാരം ആലുവ പ്രിയദർശിനി ടൗൺഹാളിലാണ് ഇവർക്കായി പ്രത്യേക പരിശോധന നടന്നത്. എടത്തല കുഴുവേലിപ്പടി കെ.എം.ജെ. ഹാളിൽ വെച്ചും 39 പേരുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി എടുത്തു.