ആലുവ : പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ എടയപ്പുറം അമ്പാട്ട് കവല മോളോത്തുവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന, പറവൂർ പെരുവാരം സ്വദേശി ആർ. വിജയകുമാർ മരിച്ചതിൽ ജീവനക്കാർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.

ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി പറഞ്ഞു. രോഗിയുമായി ആംബുലൻസ് ആശുപത്രിയിലെത്തിയ ഉടൻ നടപടിയെടുത്തിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ പനിയും നെഞ്ചുവേദനയുമാണെന്ന് പറഞ്ഞതോടെ കൊവിഡ് ഐസൊലേഷൻ വിഭാഗത്തിലേക്ക്‌ അയയ്ക്കുകയായിരുന്നു.

മിനിറ്റുകൾക്കകം പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നതായിട്ടാണ് റിപ്പോർട്ടിലുള്ളത്.