ആലുവ : കർഫ്യൂ പ്രഖ്യാപിച്ച ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ പോലീസ് നിയന്ത്രണങ്ങൾ തുടരുന്നു. നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയുമായി പോലീസ്. തിങ്കളാഴ്ച കർഫ്യൂ മേഖലയിൽ 18 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 8 പേരെ അറസ്റ്റ് ചെയ്തു. 5 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 15 പേർക്കെതിരേ നടപടി സ്വീകരിച്ചു.