ആലുവ : കുന്നത്തേരിയിൽ സാമൂഹികവിരുദ്ധർ ഇരുചക്രവാഹനം കത്തിച്ചു. കഴിഞ്ഞദിവസം രാത്രി കുന്നത്തേരിയിൽ കരിപ്പായി വീട്ടിൽ സലീമിന്റെ ഇരുചക്രവാഹനമാണ് കത്തിച്ചനിലയിൽ കണ്ടത്.

കൊറോണക്കാലത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചത്‌ കുന്നത്തേരിയിലെ ജനങ്ങൾക്ക്‌ തലവേദനയായിട്ടുണ്ട്.

ആറുവർഷം മുമ്പ് ഇതുപോലെ മാഞ്ഞാലി വീട്ടിൽ കാദറിന്റെ ഇരുചക്രവാഹനം കത്തിച്ചിരുന്നു. അതിലെ പ്രതികളെ ഇതുവരെ പിടിക്കാൻ പോലീസിന് സാധിച്ചിട്ടില്ല.