ആലുവ : റൂറൽ പോലീസ് ജില്ലയിൽ കർഫ്യൂ ഇതര മേഖലയിൽ ലോക്ക്ഡൗൺ ലംഘനത്തിന് 17 കേസുകൾ രജിസ്റ്റർ ചെയ്തു. 3 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങൾ പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്തതിന് 56 പേർക്കെതിരേ കേസെടുത്തു.

ജില്ലയിൽ ഇതുവരെ 16,426 കേസുകളിൽ നിന്നായി 13,269 പേരെ അറസ്റ്റ് ചെയ്യുകയും 7,588 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.