ആലുവ : ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററായി ചൂർണിക്കര പഞ്ചായത്ത് തിരഞ്ഞെടുത്ത മുട്ടം എസ്.സി.എം.എസ്. കോളേജ് അനുയോജ്യമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഓഫീസും ആരോഗ്യപ്രവർത്തകർക്കും പ്രത്യേക മുറികളും സൗകര്യവുമെല്ലാം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.

ഇതുപ്രകാരം പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് അറിയിച്ചു.

ഇതിന്റെ പരിശോധനകൾക്ക് ശേഷം എഫ്.എൽ.ടി.സി. തുറക്കും. ഇവിടെ 60 രോഗികൾക്ക് ഒരേസമയം ചികിത്സ ലഭ്യമാക്കും.

ആലുവ നഗരസഭയുടെ എഫ്.എൽ.ടി.സി. പൂർണ സജ്ജമാണെന്ന് സ്ഥിരംസമിതി അധ്യക്ഷൻ ജെറോം മൈക്കിൾ അറിയിച്ചു.

യു.സി. കോളേജിലെ ടാഗോർ ഹാളാണ് ആദ്യത്തെ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിക്കുന്നത്.

ഇവിടെ നിറഞ്ഞാൽ എം.ജി. ടൗൺ ഹാളും പ്രവർത്തനം ആരംഭിക്കും. ടാഗോർ ഹാളിൽ 70 പുരുഷൻമാർക്കും 40 സ്ത്രീകൾക്കും അടക്കം 110 പേർക്ക് താമസിക്കാൻ സൗകര്യമുണ്ട്. എം.ജി. ടൗൺ ഹാളിൽ 60 പേർക്കാണ് സൗകര്യമുള്ളത്.

എടത്തല പഞ്ചായത്തിൽ കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിലെ എഫ്.എൽ.ടി.സി. സെന്റർ ചൊവ്വാഴ്ചയോടെ പൂർണ സജ്ജമാകുമെന്ന് പ്രസിഡന്റ് സാജിത അബ്ബാസ് പറഞ്ഞു.