ആലുവ : കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിലെ കോവിഡ് രോഗികളെല്ലാം സുഖപ്പെട്ടു. ഏഴ് രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്. ആലുവ മാർക്കറ്റിൽ നിന്ന് രോഗമുണ്ടായ ആദ്യത്തെയാളും ഉളിയന്നൂർ സ്വദേശിയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന ഇയാളുടെ പരിശോധനാ ഫലവും നെഗറ്റീവായി. രോഗികളെല്ലാവരും നാട്ടിൽ തിരികെയെത്തിയിട്ടുണ്ട്.

പുതിയ രോഗികളില്ലെങ്കിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഇളവുകൾ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആലുവ നഗരസഭയിൽ 31 രോഗികളിൽ 12 പേർ നെഗറ്റീവായി.