ആലുവ : ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവലയിൽ ബി.ജെ.പി. പ്രവർത്തകർ അണുനശീകരണ പ്രവർത്തനം നടത്തി.

കഴിഞ്ഞദിവസം ഇവിടത്തെ ഓട്ടോ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ, പരിസരത്തെ വീടുകൾ മുതലായ സ്ഥലങ്ങളിൽ അണുനശീകരണം നടത്തിയത്.

ബി.ജെ.പി. ചൂർണിക്കര പഞ്ചായത്ത് സമിതി സെക്രട്ടറി രാജേഷ് കുന്നത്തേരി, സനീഷ് കളപ്പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.