ആലുവ : ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവലയിൽ ബി.ജെ.പി. പ്രവർത്തകർ അണുനശീകരണ പ്രവർത്തനം നടത്തി. കഴിഞ്ഞദിവസം ഇവിടത്തെ ഓട്ടോ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ, പരിസരത്തെ വീടുകൾ മുതലായ സ്ഥലങ്ങളിൽ അണുനശീകരണം നടത്തിയത്.