ആലുവ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത് തടയുന്നതിനാവശ്യമായ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട സി.എൽ.ആർ, ഡി.എൽ.ആർ. ജോലിക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്ന് ആവശ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് ഇവർ ജോലി ചെയ്യുന്നത്.

കൂടാതെ, ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്കും സ്ഥിരം നിയമനം നൽകണമെന്ന് കേരള ചക്കിലിയൻ മഹാസഭാ നേതാക്കളായ ടി. വിജയൻ, എൻ.എസ്. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.