ആലുവ : കർഫ്യൂ ഇതര മേഖലകളിൽ ലോക്ക്ഡൗൺ ലംഘനത്തിന് റൂറൽ ജില്ലയിൽ 52 പേർക്കെതിരേ കേസെടുത്തു. 10 പേരെ അറസ്റ്റ് ചെയ്തു. ഒമ്പത്‌ വാഹനങ്ങൾ കണ്ടുകെട്ടി, മാസ്ക് ധരിക്കാത്തതിന് 423 പേർക്കെതിരേ നടപടിയെടുത്തു.