ആലുവ : കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ച് പുലർച്ചെ തുറന്ന കടകൾക്കെതിരേ പോലീസ് നടപടിയെടുത്തു. ആലുവ ചൂർണിക്കര മുട്ടത്താണ് രാവിലെ ആറുമണി മുതൽ കടകൾ തുറന്നത്.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മാത്രം തുറക്കാനാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ചായക്കട ഉൾപ്പെടെയുള്ളവ രാവിലെ തുറന്ന് കച്ചവടം നടത്തിയതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് അടപ്പിച്ചത്. കടക്കാരുടെ പേരിൽ കേസെടുത്തു.