ആലുവ : തോട്ടയ്ക്കാട്ടുകരയിൽ മരണപ്പെട്ട വയോധികയെ പരിചരിക്കുകയും മരണാനന്തര കർമങ്ങൾ നടത്തുകയും ചെയ്ത മകൾക്കും കുടുംബത്തിനും കോവിഡ് സ്രവപരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചു. മരണശേഷം പോസിറ്റീവ് സ്ഥിരീകരിച്ച ആൺമക്കൾക്ക് വെള്ളിയാഴ്ച നടത്തിയ സ്രവ പരിശോനയിൽ നെഗറ്റീവായി. തുടർന്ന് ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.

നേരത്തെ ഇവരുടെ ഫലം പോസിറ്റീവായതിനെ തുടർന്ന് സിയാലിലെ എഫ്.എൽ.ടി.സി.യിലായിരുന്നു. മരണപ്പെട്ട സ്ത്രീയുടെ പേരക്കുട്ടിയും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലാണ്. പേരക്കുട്ടിക്ക്‌ ശനിയാഴ്ച വീണ്ടും കോവിഡ് പരിശോധന നടത്തും.