ആലുവ : ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ടുപേർകൂടി മരിച്ചു. ആലുവ എടത്തല കോളനിപ്പടി കാഞ്ഞിരത്തിങ്കൽ അബ്ദുൽ കാദർഭായിയുടെ മകൻ ബൈഹഖി (59), എറണാകുളം തൃക്കാക്കര മുണ്ടപാലം കരുണാലയത്തിൽ അന്തേവാസിയായ ആനി ആന്റണി (76) എന്നിവരാണു മരിച്ചത്.

ആലുവയിലെ വ്യാപാരിയായ ബൈഹഖി ആലുവ മുസ്‌ലിം ജമാഅത്ത് മുൻ സെക്രട്ടറി, ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജൂലായ് എട്ടിന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാജിത. മക്കൾ: ലാലിഹ്, മനൂജ മരുമക്കൾ: റൈഹാൻ, ജെസ്‌നി.

നായരമ്പലം കുടുങ്ങാശ്ശേരി മണുവേലിപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യയാണ് ആനി. കടുത്ത പ്രമേഹരോഗിയായിരുന്നു. മക്കൾ: കുഞ്ഞുമോൻ (ടോണി), ലിസി, മഞ്ജു (എൽ.എഫ്.എച്ച്.എസ്. ഞാറക്കൽ) മരുമക്കൾ: അപർണ, ഡേവിഡ് (മർച്ചന്റ് നേവി), അജിത്ത്.