ആലുവ : കർഫ്യൂ മേഖലയിൽ കർശന നടപടിയുമായി റൂറൽ ജില്ലാ പോലീസ്. നിയമലംഘനം നടത്തിയ 28 പേർക്കെതിരേ കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 65 പേർക്കെതിരേയാണ് കേസെടുത്തത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 22 പേർക്കെതിരേയും കടകളിൽ നിയമലംഘനത്തിന് നാലുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.