ആലുവ: എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ഐക്യസന്ദേശയാത്രയ്ക്ക് ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് എം.എം. അശോകനാണ് ജാഥാക്യാപ്റ്റൻ. സ്വീകരണയോഗം എൽ.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ ടി.പി. സുധൻ, എൻ.വൈ.സി. ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്ഥാന നിർവാഹക സമിതിയംഗം മുരളി പുത്തൻവേലി, ജില്ലാ സെക്രട്ടറിമാരായ ശിവരാജ് കോമ്പാറ, റെജി ഇല്ലിക്കാപ്പറമ്പിൽ, സുറുമി ശക്കീൽ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.