ആലുവ: സേവന ഓപ്പൺ സ്റ്റേറ്റ് ചെസ് ടൂർണമെന്റ് ജി.സി.ഡി.എ. ചെയർമാൻ അഡ്വ. വി. സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ മുഖ്യാതിഥിയായി. സേവന ലൈബ്രറി പ്രസിഡന്റ് പി.സി. ഉണ്ണി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഒ.കെ. ഷംസുദ്ദീൻ, പഞ്ചായത്തംഗം ആബിദ ഷെറീഫ്, ഡോ. ഡിനോ വർഗീസ്, എറണാകുളം ചെസ് അസോസിയേഷൻ സെക്രട്ടറി വി.എസ്. അരുൺ ബോസ്, ജി.പി. ഗോപി, എ.കെ. വേലായുധൻ, ടി.എ. ആഷിക്ക് എന്നിവർ സംസാരിച്ചു. എടത്തല അൽ അമീൻ കോളേജിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തിയത്.