ആലുവ: എടത്തല പഞ്ചായത്തിലെ മൂന്നാം വാർഡ് പള്ളിപ്പറമ്പ് പ്രദേശത്ത് രാജീവ് ഗാന്ധി ജനകീയ കുടിവെള്ള പദ്ധതി അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അധ്യക്ഷത വഹിച്ചു.
വാർഡംഗം കെ.കെ. റഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ്, ബ്ലോക്ക് അംഗം എം.എ. അബ്ദുൾ ഖാദർ, നാലാം വാർഡംഗം ഐശാ ബീവി എന്നിവർ സംസാരിച്ചു.