ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലുവ ടൗൺ -ആലങ്ങാട് ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പ്രകടനവും ധർണയും നടത്തി. ആലുവ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ട്രഷറിക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ജില്ലാ ട്രഷറർ ഗിരി ഉദ്ഘാടനം ചെയ്തു. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ഹരി അമ്പാട്ട്, സെബാസ്റ്റ്യൻ, സാവിത്രി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഇൻഷുറൻസ് ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, 20 വർഷത്തിന് പൂർണ പെൻഷൻ നടപ്പിലാക്കുക, വൺ റാങ്ക് വൺ പെൻഷൻ സ്റ്റേജ് ആനുകൂല്യത്തോടെ നടപ്പാക്കുക, പ്രായമേറിയവർക്ക് അധിക പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.