ആലുവ: കേന്ദ്ര ബജറ്റ് ജനവിരുദ്ധവും തൊഴിലാളി ദ്രോഹവുമാണെന്ന് ആരോപിച്ച് എ.ഐ.ടി.യു.സി. ആലുവ മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.ഐ. ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവംഗം പി. നവകുമാരൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കെ.കെ. സത്താർ, ടി.എൻ. സോമൻ, എം.ഇ. പരീത്, സി.പി. അനി, കെ.ഐ. ദേവസിക്കുട്ടി, കെ.എൽ. ജോസ്, പി.കെ. ബാബു, സി.കെ. പരമു, പി.ഐ. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.