ആലുവ: നഗരത്തിലെ ട്രാൻസ്ഫോർമറുകളിൽ വള്ളിപ്പടർപ്പ് വളർന്നിട്ടും കെ.എസ്.ഇ.ബി. അറിഞ്ഞ മട്ടില്ല. ജില്ലാ ആശുപത്രി പരിസരത്ത് ജനത്തിരക്കേറിയ ഭാഗത്ത് നിൽക്കുന്ന ട്രാൻസ്ഫോർമറിലാണ് കാട്ടുവള്ളികൾ പടർന്നത്. മുനിസിപ്പൽ ടാക്സി സ്റ്റാൻഡിന് എതിർവശത്തായുള്ള ട്രാൻസ്ഫോർമറിന്റെ പരിസരത്തേക്ക് അടുക്കാൻ കഴിയില്ല.
ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ള കാലുകളുടെ പകുതിയിലധികഭാഗവും കാടുവിഴുങ്ങി. വള്ളിപ്പടർപ്പുകൾ വൈദ്യുതി കമ്പികളിലേക്കും പടർന്നിട്ടുണ്ട്. പലതവണ വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചെങ്കിലും ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.