ആലുവ: കുട്ടികളിലുണ്ടാകുന്ന കാഴ്ചവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനും ആവശ്യമായവർക്ക് കണ്ണട നൽകുന്നതിനുമായി അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് പഠന ക്ലാസ് നടത്തി. ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെയും സേവന പദ്ധതിയായ എസ്.എഫ്.കെ.യുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.
അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആലുവ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ‘സൈറ്റ് ഫോർ കിഡ്സ്’ ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. ഓസ്റ്റിൻ പയസ്, മൾട്ടിപ്പിൾ ചെയർമാൻ റോയി വർഗീസ്, സി.എ. അജിത്, പി.എ. ജോസ് എന്നിവർ സംസാരിച്ചു.