ആലുവ: ചുണങ്ങംവേലി സഹൃദയ റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പൗലോസ് ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കീഴ്‌മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേഷ് വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൾ അസീസ്, പഞ്ചായത്തംഗങ്ങളായ പൗളി ജോണി, ജോൺസൻ ജേക്കബ്, സുഹൃദ്‌സദൻ മദർ സുപ്പീരിയർ ഗ്രേസ എന്നിവർ സംസാരിച്ചു. ജോങ്കു അലക്സാണ്ടർ സ്വാഗതവും സുമേഷ് റോയ് നന്ദിയും പറഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.