ആലുവ: ചൂണ്ടി മേഖലയിലെ വ്യാപകമായ ലഹരി മരുന്ന് വിപണനത്തിനും ഉപയോഗത്തിനുമെതിരേ നാട്ടുകാർ ജനകീയ മാർച്ച് നടത്തി. ലഹരി കച്ചവടത്തിനെതിരേ താക്കീത് ചെയ്ത നാട്ടുകാരെ സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു. ചൂണ്ടി കവലയിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എടത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജോൺസൺ ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ, ബ്ലോക്കംഗം എം.എ. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.