ആലുവ: എസ്.ഒ.എസ്. ചിൽഡ്രൻസ് വില്ലേജിന്റെ ‘ഒരുകുട്ടിയും തനിച്ചായിക്കൂടാ’ കാമ്പയിൻ ചലച്ചിത്രതാരം പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരേയുള്ള എല്ലാവിധ അക്രമങ്ങളും വേണ്ടപ്പെട്ട അധികാരികളെ അറിയിക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകുക, സുരക്ഷിതമായ ബാല്യം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളാണ് എസ്.ഒ.എസ്. ഗ്രാമം ഉയർത്തുന്നത്. ദേശീയതലത്തിൽ നടത്തുന്ന പരിപാടിയിൽ ചലച്ചിത്രതാരങ്ങളായ കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ, സായ ഡേവിഡ്, കോട്ടയം നസീർ എന്നിവരും പിന്തുണ അറിയിച്ചു.