ആലുവ: ജില്ലാ ആശുപത്രിയിലെ ലേബർ റൂമിന് മുന്നിലെ രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ കുടിവെള്ളത്തിനായി വാട്ടർ കൂളർ സ്ഥാപിച്ചു. ഫെഡറൽ ബാങ്ക് ലേഡി ഓഫീസേഴ്‌സ് ഫോറം പ്രവർത്തകരാണ് കൂളർ സംഭാവന ചെയ്തത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി വാട്ടർ കൂളർ ഏറ്റുവാങ്ങി. ഡോ. വി.കെ. വിനയകുമാർ, ഡോ. രഹ്‌ന ധവാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ഫെഡറൽ ബാങ്ക് ലേഡി ഓഫീസേഴ്‌സ് ഫോറം പ്രവർത്തകരായ ഗിരിജ ബാലകൃഷ്ണൻ, ജോർജീന ജോർജ്, ലക്ഷ്മിപ്രഭ എന്നിവർ പങ്കെടുത്തു.

നവജാതശിശു തീവ്രപരിചരണ വിഭാഗം, വന്ധീകരണ ശസ്ത്രക്രിയാ വാർഡ്, പ്രസവവാർഡ്, ലേബർ റൂം എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗുണപ്രദമാകുന്ന വിധത്തിലാണ് വാട്ടർ കൂളർ സ്ഥാപിച്ചിരിക്കുന്നത്.