ആലുവ: അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 60 പേരുടെ സംഘം യു.സി. കോളേജ് സന്ദർശിച്ചു. കൗൺസലിങ് സൈക്കോളജിസ്റ്റ് കൂടിയായ പ്രൊഫ. കാരോളിൻ എൽസിന്റെ നേതൃത്വത്തിലാണ് വിദ്യാർഥി സംഘമെത്തിയത്.

‘സെമസ്റ്റർ അറ്റ് സീ’ വിദ്യാർഥികളെ യു.സി. കോളേജിലെ മനഃശാസ്ത്ര വിഭാഗം സ്വാഗതം ചെയ്തു. 60 വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം മനഃശാസ്ത്ര വിദ്യാർഥികളുമായി ആശയവിനിമയം നടത്തി.