തൃപ്പൂണിത്തുറ: തിരക്കേറിയ റോഡിൽ നടപ്പാതയിലൂടെ ശാന്തനായി അവൻ നടന്നു... കാഴ്ചകൾ കണ്ട്, നഗരവാസികളുടെ സ്നേഹം സ്വീകരിച്ച് ആ സുന്ദരൻ കുരങ്ങച്ചൻ. ശനിയാഴ്ച രാവിലെ റോഡരിക് പറ്റിയുള്ള അവന്റെ യാത്ര തൃപ്പൂണിത്തുറക്കാരെ ആകർഷിച്ചു.

സാധാരണ നാട്ടിലെത്താറുള്ള കുരങ്ങുകളിൽ നിന്നു വ്യത്യസ്തനായിരുന്നു ഇവൻ; കാഴ്ചയ്ക്കും പെരുമാറ്റത്തിലും. കണ്ണൻകുളങ്ങരയിൽ നഗരസഭയുടെ പുതിയ മന്ദിര നിർമാണ സ്ഥലത്താണ് കുരങ്ങനെ ആദ്യം കണ്ടത്. പലരും കൗതുകത്തോടെ അടുത്തു ചെന്നു. കുരങ്ങൻ ആരേയും ഉപദ്രവിച്ചില്ല. മരങ്ങളിലൊന്നും കയറാതെ റോഡിൽ നടപ്പാതയിലൂടെ തന്നെ നടന്നു. ചിലയിടങ്ങളിൽ അല്പം വിശ്രമിച്ചു. പൈപ്പ് പൊട്ടി റോഡിൽ കെട്ടിക്കിടന്ന വെള്ളം കുടിച്ച് ദാഹമകറ്റി. ആളുകൾ സ്നേഹത്തോടെ നൽകിയ പഴവും ബിസ്കറ്റുമൊക്കെ വാങ്ങിക്കഴിച്ചു.

കിഴക്കേക്കോട്ട, എസ്.എൻ. ജങ്ഷൻ, വടക്കേക്കോട്ട റോഡിലൂടെ പോയ ഇവൻ പിന്നീട് എരൂർ റോഡിലേക്ക് പോയി.

Content Highlights: a monkey's day out Thripunithura