കൊച്ചി : മുല്ലശ്ശേരി കനാലിന്റെയടക്കം നവീകരണത്തിനായി അനുവദിച്ചിരിക്കുന്ന 4.88 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കൊച്ചി കോർപ്പറേഷൻ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ഹൈക്കോടതി. പണം കിട്ടുന്ന മുറയ്ക്ക് ‘ബ്രേക്ക് ത്രൂ’ പദ്ധതിയുടെ ഭാഗമായി ജോലികൾ ആരംഭിച്ച്, 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

മുല്ലശ്ശേരി കനാൽ, അറ്റ്‌ലാന്റിസിനും വടുതലയ്ക്കും ഇടയിലുള്ള ലിങ്ക് കനാലുകൾ, കീരിത്തോടത്ത്‌ കായൽ, ചിലവന്നൂർ കായൽ എന്നിവയുടെ നവീകരണ ജോലികളും ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കോർപ്പറേഷൻ ഫണ്ട് അനുവദിച്ചാൽ നവീകരണ ജോലികൾ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്നാണ് തുക കൈമാറുന്നത്. ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ മികച്ച പ്രവർത്തനമാണ് ബ്രേക്ക് ത്രൂ പദ്ധതിയിൽ നടപ്പാക്കിയതെന്നത് കണക്കിലെടുത്താണ് മുല്ലശ്ശേരി കനാലിന്റെ നവീകരണവും അതിന്റെ ഭാഗമായി നടത്താൻ നിർദേശിച്ചിരിക്കുന്നത്.

മുല്ലശ്ശേരി കനാലിന്റെ ഒഴുക്ക് ക്രമീകരിക്കുന്ന ജോലികളാണ് പ്രധാനമായും ചെയ്യാനുള്ളത്. ഇപ്പോൾ ഇരുവശത്തേക്കുമുള്ള നീരൊഴുക്ക് കായലിലേക്ക് ക്രമീകരിക്കണമെന്നാണ്

ഇ. ശ്രീധരൻ അടക്കം നിർദേശിച്ചിട്ടുള്ളത്.

കോർപ്പറേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഫണ്ട് കൈമാറണമെന്നും ഹൈക്കോടതി