മുളന്തുരുത്തി : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.എം. സുരേഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സമിതി അംഗം ശ്രീകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മുരളീധരൻ എന്നിവർ പങ്കെടുത്തു.