ഉദയംപേരൂർ : അയൽവാസികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് തലക്കടിയേറ്റു. സാരമായി പരിക്കേറ്റ ഉദയംപേരൂർ ചേലക്കരയിൽ ശിവദാസ (46) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ ഉദയംപേരൂർ മഠത്തിൽപറമ്പിൽ രാജേഷി (39)നെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർധരാത്രി 12 മണിയോടെ ഉദയംപേരൂർ വലിയകുളത്തിനടുത്ത് കോളനിയിലാണ് സംഭവം.