അരൂർ : ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജു വർഗീസടക്കം 25 പ്രവർത്തകർ കേരള കോൺഗ്രസി(എം)ൽ ചേർന്നു. അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. സി. ചാക്കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.വി. സോമൻ, ജയ്‌സൺ ഫ്രാൻസിസ്, ജോബി ജോസഫ്, കെ.വി. മാമ്മച്ചൻ, ജിമ്മി വർഗീസ്, ജോർജ്‌ വർഗീസ്, എബ്രഹാം പോൾ തുടങ്ങിയവർ പ്രസംഗിച്ചു.