ചെങ്ങമനാട് : ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തിലെ ഒരു കുടുംബത്തിലെ രണ്ടുപേർ ഇത്തവണ സ്ഥാനാർഥികളാണ്. പുതുവാശ്ശേരി മാലാത്തുരുത്തിൽ വീട്ടിൽ ജോസഫിന്റെയും ത്രേസ്യയുടെയും മക്കളായ എം.ജെ. ജോമിയും റൂബി ജിജിയുമാണ് മത്സരരംഗത്തുള്ളത്. ജോമി ജില്ലാ പഞ്ചായത്തിലെ നെടുമ്പാശ്ശേരി ഡിവിഷനിലും റൂബി ജിജി ചൂർണിക്കര പഞ്ചായത്തിലെ പതിനെട്ടാം വാർഡിലുമാണ് മത്സരിക്കുന്നത്. ഇരുവരും കോൺഗ്രസ് സ്ഥാനാർഥികളാണ്. ജോമി നാലാം തവണയാണ് മത്സരിക്കുന്നത്. റൂബിക്ക് ഇത് കന്നിയങ്കമാണ്. ജോമി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.