കളമശ്ശേരി: കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് ഡയറക്ടർ ഡോ. പ്രമോദ് ഗോപിനാഥിനെ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുത്തു. രസതന്ത്ര രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ കണക്കിലെടുത്താണ് ഡോ. പ്രമോദിനെ ഫെലോ ആയി തിരഞ്ഞെടുത്തത്.