കളമശ്ശേരി: കേരള സർക്കാരിന്റെ സഹായത്തോടെ നുവാൽസിൽ നടപ്പാക്കിയ വിദ്യാർഥി ഗവേഷണ പ്രോജക്ട് പദ്ധതി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള ദ്വിദിന പരിശീലനം തുടങ്ങി. ഡോ. അംബേദ്കർ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ. എൻ.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷനായി.