കോതമംഗലം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറിനെ തിരഞ്ഞെടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലിയാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ബഷീർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രാഷ്ടീയ പൊതുരംഗത്ത് സജീവമാണ്. പതിമൂന്ന് വർഷം കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ്, പത്തു വർഷം ചെറുവട്ടൂർ റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ചെറുവട്ടൂർ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്.