കൊച്ചി : ജോലിക്കാർക്കിടയിൽ വിൽക്കാനായി എത്തിച്ച മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫയാസ് (22), നബിൻ (21), രാജാക്കാട് സ്വദേശി ജോജി തങ്കച്ചൻ (22), കണ്ണൂർ സ്വദേശി ഷാഹിദ് റഹ്മാൻ (24) എന്നിവരെയാണ് കൊച്ചി സിറ്റി ആൻറി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഇൻഫോ പാർക്ക് പോലീസും ചേർന്ന് പിടികൂടിയത്.

ഇവരിൽ നിന്ന് എം.ഡി.എം.എ.യും കഞ്ചാവും പിടിച്ചെടുത്തു.

ഇൻഫോ പാർക്കിനടുത്തുള്ള സദാനന്ദ റസിഡൻസി ഓയോ ലോഡ്ജിലെ റൂമിൽ നിന്നാണ് ഇവർ പിടിയിലായത്.

ഓയോ റൂമുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന്‌ വിൽപ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത തൃശ്ശൂർ സ്വദേശിയെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.