കൊച്ചി : കോവിഡ് വാക്സിനെടുത്ത്‌ രണ്ടു ദിവസത്തിനുള്ളിൽ അക്യൂട്ട് ട്രാൻസ്‌വേഴ്സ് മൈലൈറ്റിസ് ബാധിച്ച് അരയ്ക്കു താഴെ തളർന്ന വീട്ടമ്മയുടെ തുടർ ചികിത്സയ്ക്കായി ബി.പി.എൽ. റേഷൻ കാർഡ് അനുവദിച്ചു.

തമ്മനം, കുത്താപ്പാടി സ്വദേശി ബുഷ്റയ്ക്കാണ് മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിനെത്തുടർന്ന് എ.പി.എൽ. വിഭാഗത്തിലായിരുന്ന കാർഡ് അടിയന്തരമായി ബി.പി.എല്ലാക്കി നൽകിയത്.

ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ, സിറ്റി റേഷനിങ് ഓഫീസർ ജോസഫ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ബുഷ്റയുടെ വീട്ടിലെത്തി പുതിയ റേഷൻ കാർഡ് നൽകി.