കുറ്റിപ്പുഴ : കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ് പ്രഖ്യാപനം നടത്തി.

ഡിവൈ.എസ്.പി. പി.കെ. ശിവൻകുട്ടി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുന്നുകര പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു, ഫാ. കുര്യാക്കോസ് ഇരവിമംഗലം, ഹെഡ്മിസ്ട്രസ് പി.പി. ലീന, സി.എം. വർഗീസ്, ഷിബി പുതുശ്ശേരി, ചെങ്ങമനാട് എസ്.ഐ. എ.ബി. റഷീദ്, പി.ടി.എ. പ്രസിഡൻറ് അബ്ദുൽ റസാഖ്, പി.എ. എൽസി എന്നിവർ പങ്കെടുത്തു.