പെരുമ്പാവൂർ : അറയ്ക്കപ്പടി ജയഭാരത് പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്‌പോട്ട് അഡ്മിഷൻ 28, 29 തീയതികളിൽ നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.