കോലഞ്ചേരി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 ന്റെ ഭാഗമായി സംസ്ഥാനത്താകെ 200 വീടുകൾ നിർമിച്ചു നൽകും. കോലഞ്ചേരി ലോക്കൽ അസോസിയേഷൻ നേതൃത്വം നൽകി നിർമിക്കുന്ന വീടുകളുടെ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പൂത്തൃക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ആലുവ സ്കൗട്ട് ജില്ലാ സെക്രട്ടറി ജോസഫ് പുതുശ്ശേരി അധ്യക്ഷനായി.

സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ വിഷൻ രേഖ അവതരിപ്പിച്ചു. സെക്രട്ടറി സണ്ണി വർഗീസ്, ഡി.ടി.സി. റോസക്കുട്ടി, വാർഡ് മെംബർ സംഗീത ഷൈൻ, ടി.പി. പത്രോസ്, അനിയൻ പി. ജോൺ, കെ.വൈ. ജോഷി, ഹരിദാസ്, സുരേഷ് ബാബു, എം.ഒ. ജോൺ, സുരേഷ് ടി. ഗോപാൽ, കെ.ഐ. ജോസഫ്, ടി.ടി. പൗലോസ്, മരിയ ലാസർ, സൗമ്യ ജോസ് എന്നിവർ പ്രസംഗിച്ചു.