നെടുമ്പാശ്ശേരി : ലോക ഹൃദയദിനത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടും ചേർന്ന് വിമാനയാത്രക്കാർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൃദയ ശുശ്രൂഷാ രീതികൾ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള വ്യായാമമുറകൾ, വേൾഡ് ഹാർട്ട് ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള പോസ്റ്റർ തയ്യാറാക്കൽ എന്നിവ ഉൾക്കൊള്ളിച്ചുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ബുധനാഴ്ച ആസ്റ്റർ മെഡ്‌സിറ്റിയിലെ ആരോഗ്യസംഘം ഹൃദയാഘാത പ്രഥമ ശുശ്രൂഷാ രീതികളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.