കുന്നുകര : വയൽക്കര കനിവ് കടലോളം ചാരിറ്റബിൾ സൊസൈറ്റി വയൽക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കാൻസർ രോഗിയായ പെൺകുട്ടിയുടെ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ നൽകി. സൊസൈറ്റി ബിരിയാണി ചലഞ്ച് നടത്തിയാണ് തുക സ്വരൂപിച്ചത്. അറയ്ക്കൽ നവാസിന്‍റെ 14 -കാരിയായ മകൾ സുറുമി, അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത ഈ കുടുംബത്തെ സഹായിക്കാനാണ് സൊസൈറ്റി ബിരിയാണി ചലഞ്ച് നടത്തിയത്.

തുക ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് സാബു കെ. ഐസക് കുട്ടിയുടെ കുടുംബത്തിന് കൈമാറി. സൊസൈറ്റി പ്രസിഡൻറ് സി.വി. ബിജീഷ് അധ്യക്ഷനായി. ഷിഹാബ് മാഞ്ചേരി, വാർഡ് മെമ്പർ പി.എ. കുഞ്ഞുമുഹമ്മദ്, എം.യു. ജലീൽ, കെ.എസ്. ഷാനവാസ്‌, അയ്യൂബ്, കിഷോർകുമാർ, വിഷ്ണു, പ്രവീണ, സാജിത, ഷൈനി, ഫാരിസ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.