വൈപ്പിൻ : ട്വന്റി-20 വൈപ്പിൻ നിയോജകമണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്‌കരിച്ചു. നോബി കാരിക്കശ്ശേരി (രക്ഷാധികാരി), ഡോ. ജോബ് ചക്കാലയ്ക്കൽ (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് കോ-ഓർഡിനേറ്റർമാരായി പ്രവീഷ് തേക്കായി (പള്ളിപ്പുറം), ജോബി വർഗീസ് (കുഴുപ്പിള്ളി), ബിനോയ് എൻ.എ. (എടവനക്കാട്), രഞ്ജിത്ത് എം.ആർ. (നായരമ്പലം), ഡെന്നി വർഗീസ് (ഞാറയ്ക്കൽ), കെ.എസ്. സെബാസ്റ്റ്യൻ (എളങ്കുന്നപ്പുഴ), അനസ്‌ പോത്താടി (മുളവുകാട്), ഡൈനീഷ് ഒ.എസ്. (കടമക്കുടി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ കോ-ഓർഡിനേറ്റർ ജോസ് ഫ്രാൻസിസ് അദ്ധ്യക്ഷനായി. അൻസാർ മാലിപ്പുറം സ്വാഗതവും ജെസ് അൽമേഡ നന്ദിയും പറഞ്ഞു.