കാലടി : ശ്രീമൂലനഗരം പഞ്ചായത്തിൽ എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പ്രസിഡന്റ് കെ.സി. മാർട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു.

16 ലാപ്‌ടോപ്പുകളാണ് ബിരുദ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. പഞ്ചായത്ത് ഫണ്ടിൽ നിന്നും 4,66,000 രൂപ ചെലവഴിച്ചാണിത് നടപ്പാക്കിയത്‌. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ആന്റണി വടക്കുംചേരി, കെ.പി. അനൂപ്, എൻ.സി. ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി എസ്.ജി. മീന, അസിസ്റ്റന്റ് സെക്രട്ടറി ഛായ പി.എസ്. തുടങ്ങിയവർ പങ്കെടുത്തു.