പറവൂർ : എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവരെ എ.ഐ.യു.ഡബ്ല്യു.സി. ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.കെ. മജുകുമാർ, ജില്ലാ പ്രസിഡന്റ് പി.വി. എൽദോസ്, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാത്യു, സെക്രട്ടറി സോമൻ മാധവൻ, രാജേഷ്, കെ.സി. വിൻസെന്റ്, പി.കെ. ഗോപാലകൃഷ്ണൻ, കെ.സി. പൗലോസ് എന്നിവർ പ്രസംഗിച്ചു.