വരാപ്പുഴ : തീരദേശ പരിപാലന നിയമ ലംഘനം, കെട്ടിടനിർമാണ ചട്ടങ്ങളിലെ റൂൾ 220 (ബി) എന്നിവ ഒഴികെയുള്ള കെട്ടിടനിർമാണ അപാകങ്ങൾ പരിഹരിക്കാൻ അവസരം. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും ഫീസും സഹിതം 30-നകം പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് വരാപ്പുഴ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.