ഉദയംപേരൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ബി.ജെ.പി. നടത്തുന്ന സേവാ പരിപാടികളുടെ ഉദ്ഘാടനം ഉദയംപേരൂരിൽ ചൊവ്വാഴ്ച 9-ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നിർവഹിക്കും. പരിസ്ഥിതി സംരക്ഷണാർഥം ബി.ജെ.പി. പ്രവർത്തകർ ഉദയംപേരൂർ കായൽ ശുചീകരണം നടത്തും. ഫിഷർമെൻ ഫിഷ് ലാൻഡിങ് സെന്ററിലാണ് പരിപാടി.