ചെറായി : കായിക അധ്യാപകരുടെ പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനായി കായിക അധ്യാപക സംഘടനയുടെ വൈപ്പിൻ മേഖലാ ഭാരവാഹികൾ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.

യു.പി., ഹൈസ്‌കൂൾ കായികാധ്യാപക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുക, കായികാധ്യാപകരെ പൊതു അധ്യാപകരായി പരിഗണിക്കുക, കെ.ഇ.ആറിൽ അതിനു വേണ്ട ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭാരവാഹികളായ അലക്‌സ് ആൻറണി, ജി. പ്രദീപൻ, സെബാസ്റ്റ്യൻ ആന്റണി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.